സരസ്വതീ പുരസ്കാരം മാടമ്പ് കുഞ്ഞുകുട്ടന്; 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം

മലപ്പുറം: തിരൂർ സനാതന ധർമ്മവേദി ഏർപ്പെടുത്തിയ സരസ്വതീപുരസ്കാരം നോവലിസ്റ്റ് മാടമ്പ് കുഞ്ഞുകുട്ടന്. നോവൽസാഹിത്യ രംഗത്ത് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മാടമ്പിന് ഇക്കൊല്ലത്തെ പുരസ്കാരം നൽകാൻ തീരുമാനിച്ചതെന്ന് സനാതന ധർമ്മവേദി തിരൂർ അദ്ധ്യക്ഷൻ എം.ബലരാമൻ അറിയിച്ചു.

വിവിധ മേഖലകളിൽ പ്രാഗൽഭ്യമുള്ളവർക്ക് തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തിൽ നൽകി വരുന്നതാണ് സരസ്വതീപുരസ്കാരം. ഞായർ വൈകീട്ട് 6.30 ന് തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ വച്ച് കോഴിക്കോട് സാമൂതിരി രാജ കെ.സി.ഉണ്ണി അനുജൻ രാജസമർപ്പിക്കും. ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News