ഷോര്‍ട്ട് സര്‍ക്യൂട്ട്; വഴുതക്കാട് ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം

വഴുതക്കാട് ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം. ശ്രീവത്സം ഷോപ്പിംഗ് മാളിൽ രാത്രിയുണ്ടായ തീപിടുത്തം ആശങ്കയുണ്ടാക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന തീകെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.

രാത്രി ഒന്‍പതരയോടെയാണ് വ‍ഴുതക്കാട്ടെ ശ്രീവത്സം ഷേപ്പിംഗ് മാളിന് തീപിടിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന ആർ എം സി, ഡിയാൻബി എന്നീ സൂപ്പര്‍മാര്‍ക്കറ്റുകൾക്കാണ് തീപിടിച്ചത്. തീ ആളികത്താതെ കറുത്ത പുക കെട്ടിടത്തിനുള്ളില്‍ നിന്ന് ഉയരുകയായായിരുന്നു. ചാലയില്‍ നിന്നു ചാക്കയില്‍ നിന്നുമെത്തിയ അഗ്നശമന സേന കെട്ടിടത്തിന്റെ മുന്‍വശത്തെ ചില്ലുകള്‍ ചുറ്റിക ഉപയോഗിച്ച് തകര്‍ത്താണ് ഉള്ളില്‍ കടന്ന് തീ അണച്ചത്.

വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി പതിനൊന്നോളം യൂണിറ്റ് അഗ്നശമന സേന എത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നശമന ഉദ്യോഗ്ഥര്‍ പറഞ്ഞു. തീപിടിത്തം ഉണ്ടയതിന് പിന്നാലെ ജീവനക്കാര്‍ മാറ്റാന്‍ കഴിയുന്ന സാധനങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് മാറ്റിയത് വലിയ അപകടം ഒ‍ഴിവാക്കി. രണ്ടു നിലകളിലെ സാധനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചിട്ടുണ്ട്. ആളപായമില്ല. അര്‍ധരാത്രിയോടെയാണ് തീപിടുത്തം നിയന്ത്രിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News