എല്ലാ വിവരങ്ങളും വിരൽതുമ്പിൽ; ‘ഇ- നെസ്റ്റ് പദ്ധതി’; കുടുംബശ്രീ ഇനി ഹൈടെക്

കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഇനിമുതൽ വിരൽതുമ്പിൽ. കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടേയും സർവതല സ്‌പർശിയായ വിവരങ്ങൾ ജിയോ ടാഗ് വഴി ശേഖരിക്കുന്ന ‘ഇ- നെസ്റ്റ് പദ്ധതി’ സംസ്ഥാന തല ഉദ്ഘാടനം തെള്ളകത്ത്‌ മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങളാണ്‌ ശേഖരിക്കുന്നത്‌. കുടുംബത്തെ പ്രതിനിധീകരിച്ച്‌ ഒരു വനിതയ്‌ക്കാണ്‌ കുടുംബശ്രീയിൽ അംഗത്വമുള്ളത്‌. കാലത്തിന്റെ വെല്ലുവിളികളെയും പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുന്നതിന് കുടുംബശ്രീയെ പ്രാപ്തമാക്കുകയാണ്‌ മറ്റൊരു ലക്ഷ്യം. എല്ലാ കുടുംബശ്രീ കുടുംബങ്ങളുടെയും വിവരശേഖരണം ഭാവി പരിപാടികളുടെ സംഘാടനത്തിനും പദ്ധതി തയ്യാറാക്കലിനും ഇത്‌ വേഗം പകരും.

കുടുംബശ്രീയുടെ രണ്ടുപതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനായി എന്നതിന്റെ തിരിച്ചറിവും ഈ പദ്ധതിയുടെ പിന്നിലുണ്ട്‌. വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീകൾ മാതൃകയായി നിലകൊള്ളുന്നു. കുടുംബശ്രീയുടെ കൈപിടിച്ച് കടക്കെണിയിൽനിന്നു കരകയറിയവർ വീണ്ടും ബാധ്യതകളിൽ അകപ്പെടാതിരിക്കുന്നതിനാണ് സഹകരണ വകുപ്പുമായി ചേർന്ന് മുറ്റത്തെ മുല്ല എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഓരോ കുടുംബത്തിലെ പുതിയ വിവരങ്ങൾ പുതുക്കാനും ഇ- നെസ്റ്റ് പദ്ധതി വിഭാവനം ചെയ്യുന്നു. ഉദ്ഘാടനടനയോഗത്തിൽ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണംനടത്തി. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ വി പ്രമോദ് പദ്ധതി വിശദീകരിച്ചു.

കുടുംബശ്രീക്ക്‌ സഹകരണ മേഖല കൈത്താങ്ങാകും: എ സി മൊയ്തീൻ

കുടുംബശ്രീയുടെ ഉന്നമനത്തിനായി സഹകരണ മേഖലയിൽ നിന്ന്‌ ധനസഹായം ലഭ്യമാക്കാൻ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി എ സി മൊയ്തീൻ. ജിഎസ്എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുടുംബശ്രീ കുടുംബാംഗങ്ങളുടെ സൂക്ഷ്മതല വിവരശേഖരണം നടപ്പാക്കുന്ന ഇ നെസ്റ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
നിർവഹിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീയും സഹകരണ മേഖലയും ഒന്നിപ്പിക്കുന്ന “മുറ്റത്തെ മുല്ല’ വായ്പാ പദ്ധതി ഓരോ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമാകും. ഓരോ വാർഡിലും മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കടക്കെണിയിൽപ്പെട്ട കുടുംബങ്ങൾക്ക്‌ കടംവീട്ടാനും പുതിയ ചെറുകിട വ്യവസായം തുടങ്ങാനും സഹകരണ ബാങ്കുകളിൽ നിന്ന്‌ 12 ശതമാനം പലിശയിൽ വായ്‌പ ലഭിക്കും. ഇതിൽ മൂന്ന്‌ ശതമാനം കുടുംബശ്രീക്ക്‌ ലഭിക്കും.

പ്രളയാനന്തര പുനരുജ്ജീവനത്തിനായി കുടുംബശ്രീ വഴി

ഒരു കുടുംബത്തിന്‌ ഒരു ലക്ഷം എന്ന തോതിൽ 1417 കോടി രൂപ പലിശരഹിത വായ്പ നൽകി. ഇതിന്റെ പലിശയായി 400 കോടി രൂപ സർക്കാർ നൽകി. കുടുബശ്രീയുടെ ഐറിസ് പദ്ധതി പ്രകാരം 50,000 പേർക്ക്‌ സ്വയം തൊഴിൽ സാധ്യമാക്കി. സാക്ഷരതാ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും
ചേർന്ന് എസ്എസ്എൽസി തുല്യത പരീക്ഷയെഴുതാനുള്ള പദ്ധതിയുമുണ്ട്‌. പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസ രംഗത്തെ നേട്ടവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News