തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതിന് പിന്നില്‍ ആര്‍എസ്എസ് അജണ്ടയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പോലും ആവില്ലെന്ന സ്ഥിതി ഫാസിസിറ്റ് രീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയും, ബീഹാര്‍ മുഖ്യമന്ത്രിയും ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അടൂരിന് അദ്ദേഹത്തിന്റെ വസയിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.