ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍.

ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണ്. ജയിച്ച് കഴിഞ്ഞാല്‍ ചിലര്‍ തനി സ്വരൂപം കാണിക്കുമെന്നാണ് പറഞ്ഞത്.

മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുകയാണ്. അടുക്കളയില്‍ കയറിയല്ല വാര്‍ത്ത പിടിക്കേണ്ടത്. പാര്‍ടിയുടെ കുടുംബയോഗങ്ങളില്‍ കയറി വാര്‍ത്ത എടുക്കുന്നത് ശരിയല്ല. അത്തരക്കാര്‍ക്ക് വേറെ പണി നോക്കിക്കൂടെയെന്നും ജി.സുധാകരന്‍ ചോദിച്ചു.

അമ്പലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്‍.