നാട്ടുകാരെ കബളിപ്പിച്ച് ജോളി വിലസിയത് 14 വര്‍ഷം

കോഴിക്കോട്: അസ്വാഭാവിക മരണങ്ങളുണ്ടായ പൊന്നാമറ്റം വീട്ടിലെ യുവതി 14 വര്‍ഷം അറിയപ്പെട്ടത് വ്യാജമേല്‍വിലാസത്തില്‍.

മരിച്ച റോയിയുടെ ഭാര്യ ജോളി എന്‍ഐടി ലക്ചറര്‍ ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഈ മേല്‍വിലാസത്തില്‍ വ്യാജ ഐഡിയും ഉണ്ടായിരുന്നു.

14 വര്‍ഷമായി ഈ മേല്‍വിലാസത്തിലാണ് ഇവര്‍ അറിയപ്പെട്ടതെന്നും എന്‍ഐടിയില്‍ ജോലിയില്ലെന്നും അന്വേഷണത്തില്‍ മനസ്സിലായതായി റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

മുക്കം ഭാഗത്ത് ബ്യൂട്ടീഷ്യനായിരുന്ന ജോളി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചാരണം നടത്തിയത്. ദിവസവും രാവിലെ കാറില്‍ പോകുന്നതിനാല്‍ എന്‍ഐടിയിലാണ് ജോലിയെന്നാണ് നാട്ടുകാരും കരുതിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് ബോധ്യപ്പെട്ടു.

അതേസമയം, കൊലപാതക പരമ്പരക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വിവാഹം കഴിഞ്ഞ് പൊന്നാമറ്റം എന്ന സമ്പന്ന കുടുംബത്തില്‍ എത്തിയെങ്കിലും തനിക്കെന്നും നേരിടേണ്ടി വന്നത് അവഗണനകളായിരുന്നെന്നും അതാണ് പ്രതികാരത്തിലേക്ക് നയിച്ചതെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News