കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്ക് വീഴ്ചപറ്റി; സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട്. പാലാ ആർഡിഒ അനിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് നൽകും. അതേസമയം ഹാമർ വീണു പരിക്കേറ്റ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കായികമേളയ്ക്കിടെ ഹാമർ തലയിൽ പതിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റി. കായിക മേളയ്ക്ക് നിഷ്കർഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. ജാവലിൻ ത്രോ മത്സരവും ഹാമർ മത്സരവും ഒരേ സമയത്ത് നടത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ആർ ഡി ഒ : അനിൽ ഉമ്മൻ പറഞ്ഞു.

അനാസ്ഥയും അശ്രദ്ധയും മൂലമുള്ള അപകടങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 338 വകുപ്പ് പ്രകാരം സംഘാടകരായ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനെതിരെ പോലീസ് കേസെടുത്തു. പ്രതിഷേധം ഉയർന്നതോടെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അഫീൽ ജോൺസൻ കോട്ടയം കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News