കൊലപാതക പരമ്പര: മാസ്റ്റര്‍ ബ്രെയിന്‍ ജോളിയല്ല, അയാളാണ്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര നടത്തിയത് ജോളിയാണെങ്കിലും മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ്പി ജോര്‍ജ് ജോസഫ്.

ജോര്‍ജ് ജോസഫിന്റെ വാക്കുകള്‍:
”കേസ് വളരെ ദുരൂഹമാണ്. പൊലീസ് ഏറെ സമര്‍ത്ഥയോടെയും സമചിത്തതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ദീര്‍ഘകാലത്തെ ഇടവേളകളില്‍ നടത്തിയ കൊലപാതകങ്ങള്‍ നടത്തിയത് ജോളി തന്നെ ആയിരിക്കാം. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണ്.

സയനൈഡാണ് ഉപയോഗിച്ചതെങ്കില്‍ അത് ജോളിക്ക് എത്തിച്ച് നല്‍കാനും അത് രഹസ്യമാക്കി വയ്ക്കാനും ഈ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തത് ഈ മാസ്റ്റര്‍ ബ്രെയിന്‍ ആണ്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് കേസില്‍ വ്യക്തമായ പങ്കുണ്ട്. അന്നമ്മയുടെ മരണശേഷം ഷാജുവിനെ ആ വീട്ടില്‍ വരുന്നതില്‍ നിന്ന് ടോം തോമസ് വിലക്കിയിരുന്നു. ഇവര്‍ രണ്ടുപേരുടേയും ഡയറികളും കാണാതായിട്ടുണ്ട്. ഈ തെളിവുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

അന്നമ്മ തോമസിന്റെ എട്ട് പവനോളം സ്വര്‍ണം കാണാതായിട്ടുണ്ട്. ഇതില്‍ ജോളിയുടെ പങ്കുണ്ടെന്നാണ് സംശയിക്കേണ്ടത്. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച വിഷപദാര്‍ത്ഥം ജോളി കയ്യില്‍ തന്നെ കൊണ്ടു നടന്നിരിക്കാം. അവസരങ്ങള്‍ വന്നപ്പോള്‍ അവ ഉപയോഗിച്ചിരിക്കാനാണ് സാധ്യത.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News