കൂടത്തായിയിലെ ഒരു കുടുംബത്തിലെ കൂട്ടമരണം; കൊലപാതകം പിണറായി കൊലപാതകത്തിന് സമാനം

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്‍കുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ഏഴു വര്‍ഷം മുമ്പ് പിണറായിയില്‍ നടന്ന സമാനമായ സംഭവം.

കൂടത്തായിയില്‍ സംഭവിച്ചതു പോലെ ഒരു വീട്ടില്‍ നാലു മാസത്തിനിടെ നടന്നതു മൂന്നു മരണങ്ങള്‍. എല്ലാവരും മരിച്ചത് ഛര്‍ദിയെത്തുടര്‍ന്ന്.

വീട്ടില്‍ അവശേഷിച്ച യുവതിയും ഛര്‍ദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് മരണങ്ങള്‍ക്ക് ഉത്തരവാദിയായി കണ്ടെത്തിയത് യുവതിയെ.

ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജയില്‍വളപ്പിലെ കശുമാവില്‍ സാരിത്തുമ്പില്‍ അവര്‍ ഒടുങ്ങുകയും ചെയ്തു. പിണറായി പടന്നക്കരയില്‍ വീട്ടില്‍ അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്തു കൊലപെടുത്തിയശേഷം ആര്‍ക്കും സംശയമില്ലാതെ കഴിഞ്ഞ സൗമ്യ പിടിയിലാകുന്നത്

നാട്ടുകാരുടെ ഇടപെടലിലൂടെയാണെങ്കില്‍ കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറു മരണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചത് മരിച്ച ടോം തോമസിന്റെ മകന്‍ റോജോയുടെ പരാതിയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here