കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജ്യോതി ലാബ്‌സിന്റെ സാന്ത്വനം

നിലമ്പൂര്‍ കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജ്യോതി ലാബ്‌സിന്റെ സാന്ത്വനം. ദുരിതബാധിതര്‍ക്കായി കാരാട് നിര്‍മിക്കുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ജ്യോതി ലാബ് ലിമിറ്റഡ് സിഎംഡി എം പി രാമചന്ദ്രനും മജിഷ്യന്‍ മുതുകാടും ചേര്‍ന്ന് നിര്‍വഹിച്ചു.

ഒന്നരേക്കര്‍ സ്ഥലത്താണ് കവളപ്പാറയിലെ ദുരിതബാധിതര്‍ക്ക് ഭവനമൊരുങ്ങുന്നത്. പ്രവാസിയായിരുന്ന അഹമ്മദ് ഇഖ്ബാലാണ് വടപുറം കാരാട് ഭൂമി ദാനം നല്‍കിയത്. ഭൂമി ലഭ്യമായെങ്കിലും വീടു നിര്‍മിക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനിടെയാണ് ജ്യോതി ലാബ്‌സ് 15 വീടു നിര്‍മിച്ചു നല്‍കാമെന്ന് സന്നദ്ധതയറിയിച്ചത്.

തറക്കല്ലിടല്‍ കര്‍മം ജ്യോതി ലാബ്‌സ് സി എം ഡി എം പി രാമചന്ദ്രനും മജീഷ്യന്‍ മുതുകാടും ചേര്‍ന്ന് നിര്‍വഹിച്ചു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ് പദ്ധതിക്ക് മുന്‍കയ്യെടുത്തത്. സഹകരിച്ച അഹമ്മദ് ഇഖ്ബാലിനെയും ജ്യോതി ലാബ്‌സിനെയും എം എല്‍ അനുമോദിച്ചു. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശുചി മുറിയും വീട്ടിലുണ്ടാവും.ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here