സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് പ്രവാസി വ്യവസായികള്‍; ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് പ്രവാസി വ്യവസായികള്‍.

ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക.

ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പ്പന മേഖലയിലും ആര്‍പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസ്റ്റര്‍ ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും.

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ദുബായില്‍ സംരംഭകരുടെ യോഗം നടന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎ യൂസഫലി, കെ ഇളങ്കോവന്‍, രവി പിള്ള, ആസാദ് മൂപ്പന്‍, ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News