പ്രധാനമന്ത്രിക്ക് കത്തയച്ചതിന് അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തതില്‍ ഡി വൈ എഫ് ഐയുടെ പ്രതിഷേധം.
സംഭവത്തില്‍ പ്രധിഷേധിച്ച് ഡി വൈ എഫ് ഐ ഒരു ലക്ഷം കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചു.വട്ടിയൂര്‍ക്കാവ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പരിപാടി അഖിലേന്ത്യാപ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് രാജ്യദ്രോഹമെങ്കില്‍ ഞങ്ങള്‍ ഒരുലക്ഷം കത്തയയ്ക്കുെമന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡി വൈ എഫ് ഐ പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാനത്തൊട്ടാകെ നടത്തുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
കേസെടുക്കുമെങ്കില്‍ ങ്ങള്‍ക്കെതിരെയുമെടുക്കട്ടെയെന്നും ഈ പ്രതികാര നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ അഹ്വാനപ്രകാരമാണ് സംസ്ഥാനത്തൊട്ടാകെ ഒരോ ജില്ലാക്കമ്മിറ്റിയും ചേര്‍ന്ന് ഒരുലക്ഷം കത്തുകള്‍ പ്രധാന മന്ത്രിക്കയച്ചത്.സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.