ജോളിക്ക് സയനൈഡ് നല്‍കിയത് കാമുകനായ മാത്യു; ഇരുവരും തമ്മില്‍ രഹസ്യ ഇടപാട്; ജോളിയെ തള്ളിപ്പറഞ്ഞ് രണ്ടാം ഭര്‍ത്താവ്

കൂടത്തായിയിലെ ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയും താനും ചേര്‍ന്നാണെന്ന് മാത്യുവിന്റെ കുറ്റസമ്മതം.

സയനൈഡ് നല്‍കിയത് കാമുകനായ താനാണെന്നും മാത്യുവും ജോളിയും തമ്മില്‍ രഹസ് ഇടപാടുണ്ടെന്നും മാത്യു സമ്മതിച്ചു. ജോളിയുമായി ബന്ധമുണ്ടെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു അറിയാതെയായിരുന്നു ബന്ധമെന്നും മാത്യു വെളിപ്പെടുത്തി.

ഇതിനിടെ, ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു, തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റുകാരിയാണെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.

അതേസമയം, കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ ആറു പേരുടെ മരണത്തിലും, അറസ്റ്റിലായ ജോളിക്ക് പങ്കുണ്ടെന്ന് എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.

എല്ലാ മരണത്തിനും കാരണം സ്വത്ത് തര്‍ക്കമല്ല. ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങളാണ്. മരണങ്ങളിലെ സമാനതയും എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയത്.

വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും രണ്ടു മാസത്തിനിടെ കേസുമായി ബന്ധപ്പെട്ട് 200ഓളം പേരെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകള്‍ ലഭിച്ചതിനാലാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

റോയിയുടെ മരണത്തിലാണ് ഭാര്യ ജോളി അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് റോയിയുടെ മരണം അന്വേഷിക്കാന്‍ പരാതി കിട്ടിയത്. ജോളിയുടെ മൊഴിയില്‍ 50 ഓളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനാലാണ് കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. കല്ലറകളില്‍നിന്ന് രണ്ടു പേരുടെ മൃതദേഹാവശിഷ്ടം മാത്രമാണ് ലഭിച്ചത്.

ജോളി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത് താന്‍ എന്‍എടിയിലെ അധ്യാപികയാണ് എന്നായിരുന്നു. ഈ വ്യാജപ്രചരണമാണ് ജോളിക്ക് വിനയായതെന്നും എസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News