സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി

സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരി രഞ്ചി തോമസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി. ഒന്നിലധികം തവണ ശ്രമം നടത്തിയതായി ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ദുരൂഹമരണത്തില്‍ പരാതി നല്‍കിയ റോയിയുടെ സഹോദരനെ പിന്തിരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും വിവരമുണ്ട്. ചകഠ ജീവനക്കാരിയെന്ന കളവും ജോളിക്ക് വിനയായി.

ജോളിയെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കൊലപാതക പരമ്പര മറച്ചു വെക്കാന്‍ ജോളി കൂടുതല്‍ പേരെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരി രഞ്ചി തോമസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് ജോളിയുടെ മൊഴി. ഒന്നിലധികം തവണ ശ്രമം നടത്തിയതായി ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ശ്രമം പരാജയപ്പെട്ടെന്നും ജോളി സമ്മതിച്ചു. ഒപ്പം ചകഠ യില്‍ ജോലിയെന്ന കളവും ജോളിക്ക് വിനയായി.

പരാതിക്കാരനായ റോജോ മാത്യുവിനെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനും ജോ ഉ ശ്രമിച്ചിരുന്നു. ഓരോ മരണത്തിനും ഓരോ കാരണമാണെന്ന് പോലീസ് പറഞ്ഞു. സ്വത്ത് തട്ടിയെടുക്കല്‍ മാത്രമായിരുന്നില്ല ലക്ഷ്യം. 2 മാസം മുമ്പ് ലഭിച്ച പരാതിയില്‍ തുടങ്ങിയ അന്വേഷണത്തില്‍ വിവിധ ഘട്ടങ്ങളിലായി 200 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. വളരെ ഗൃഹപാഠം ചെയ്തു തെളിവുകള്‍ ശേഖരിച്ചും ആസൂത്രണ മികവോടെ നടത്തിയ അന്വേഷണമാണ് കൂടത്തായ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News