കൂടത്തായി കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു; ജോളി തന്നോട് കള്ളം പറഞ്ഞു

കൊലപാതകങ്ങളിൽ തനിക്കു പങ്കില്ലെന്ന് ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു .ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നോട് കളവ് പറഞ്ഞു.

ഭാര്യ യുടെ വ്യകതിപരമായ കാര്യങ്ങളിൽ താൻ ഇടപെടാറില്ല എന്നും ജോളി പലപ്പോഴും രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്നതായും ഷാജു കൈരളിന്യൂസിനോട് പറഞ്ഞു

കൊലപാതകത്തെ കുറിച്ചു തനിക്കു ഒന്നും അറിയില്ലായിരുന്നു എന്നാണ് ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു പറയുന്നത്.

തെറ്റ് ചെയ്തിട്ടുണ്ടെഗിൽ ജോളി ശിഖിസിക്ക പെടണം .വ്യകതിപരമായ കാര്യങ്ങളിൽ താൻ ഇടപെടാറില്ല എന്നും ജോളി പലപ്പോഴും രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്നതായും ഷാജു പറയുന്നു്

തന്റെ ആദ്യ ഭാര്യ യുടെയും കുഞ്ഞിന്റെയും മരണ ത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നില്ല .ഭാര്യ നേരത്തെ അസുഖക്കാരി ആയിരുന്നു.

കുഞ്ഞു ഭക്ഷണം നെഞ്ചിൽ കുടുങ്ങി ശ്വാസം മുട്ടി ആണ് മരണപ്പെട്ടത് .അതുകൊണ്ട് മറ്റു അന്വേഷണങ്ങൾക് പോയില്ല

തനിക് സ്വത്തിന്റെയോ പണത്തിന്റെയോ ആവശ്യം ഇല്ല .ജോളി യോട് പ്രണയം ഇല്ലായിരുന്നു. സിലിയുടെയും കുഞ്ഞിന്റെയും മരണ ശേഷം ജോളിയെ വിവാഹം കഴിച്ചത് ബന്ധുക്കളുടെ നിർബന്ധം കൊണ്ട് ആണെന്നുആണെന്നുന്നോ ഷാജു പറയുന്നു.

കൊലപാതകത്തിന് പിന്നിൽ ജോളി യുടെ ജനിതകമായ സ്വഭാവം ആണെന്നാണ് ഷാജു വ്യക്തമാകുന്നത് .

ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നെ ആണ് തന്നോട് പറഞ്ഞത് .പോലീസ് ചോദ്യം ചെയ്യലിന് ശേഷം ആണ് അത് കളവ് ആണെന്ന് മാറ്റി പറഞ്ഞത്.

സ്വത്ത് തർക്കം ഉണ്ടായിരുന്നു.പിന്നീട് അത് പരിഹരിക്ക പെട്ടതായും ഷാജു പറയുന്നു. താനും ജോളി യും തമ്മിൽ ഭാര്യ ഭർതൃ ബന്ധത്തിലെ നിസ്സാര വഴക്കുകൾ മാത്രമേ ഉണ്ടായിരുന്നു എന്ന് ഷാജു പറയുമ്പോഴും വേണ്ടി വന്നാൽ ഇനിയും ഇയാളെ ചോദ്യം ചെയ്യാൻ ആണ് പോലീസ് ന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here