ജോളിയെ വിവാഹം ചെയ്ത ശേഷമാണ് പോന്നമറ്റം കുടുംബത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്: വാര്‍ഡ് മെമ്പര്‍ മനോജ്

ജോളിയെ വിവാഹം ചെയ്തതിനു ശേഷം ആണ് പോന്നമാറ്റം കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാരനും വാർഡ് മെമ്പറുമായ മനോജ്.

കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നെഗിക്കും കൊലപാതകം ആണെന്നു വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു

കൊല്ലപ്പെട്ട റോയിയുടെ വിവാഹ കഴിഞ്ഞതിനു 4 വർശ ക് ശേഷം പൊന്നമ്മാറ്റത്തു പ്രശ്നങ്ങൾ തുടങ്ങിയതായാണ് നാട്ടുകാർ പറയുന്നത്.

അതായതു ജോളി യുടെ വരവോടെ പ്രശ്നങ്ങൾ ആരംഭിച്ചു .നാട്ടുകാരുമായി നല്ല സൗഹൃദം പുലർത്തിയ കുടുംബം 6 പേരുടെ മരണത്തോടെ അകന്നതായും ഇവർ പറയുന്നു.

കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നെഗിക്കും കൊലപാതകം ആണെന്നു വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് നാട്ടുകാരനും വാർഡ് മെമ്പറുമായ മനോജ് പറയുന്നത് .

ജോളിയെ കുറിച്ച് ഒരു സംശയം പോലും ഇല്ലായിരുന്നു .പ്രദേശ ത്തെ കാര്യങ്ങളിൽ ഇടപെടാറുള്ള ജോളി നാട്ടുകാരുമായി സൗഹൃദം പുലർത്തിയതായും ഇവർ പറയുന്നു

6 പേരുടെ മരണം കൊലപാതകം ആണെന്നറിഞ്ഞ ഞെട്ടലിൽ ആണ് കൂടത്തായി എന്ന ഗ്രാമം .ജോളിക് പുറമെ മറ്റു പ്രതികൾ ഉണ്ടെഗിൽ ഉടൻ പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here