‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ പുതിയ പോസ്റ്റര്‍ ടോവിനോ പുറത്തുവിട്ടു

ശംഭു പുരുഷോത്തമന്റെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ സിനിമ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ ഇറങ്ങിയിരുന്നു. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശംഭു പുരുഷോത്തമന്‍ തന്നെയാണ്.

സാമൂഹ്യ ആക്ഷേപ ചിത്രമായി ഒരുങ്ങുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയില്‍ ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനിടോം , അലന്‍സിയര്‍ സുനില്‍ സുഖദ എന്നിവരാണ് മറ്റു താരങ്ങള്‍.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ക്യാമറ ജോമോന്‍ തോമസ്. നവംബര്‍ 29നു ചിത്രം തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News