ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണെന്നും മറ്റുമരണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോളി കൂടുതല്‍ കൊലപാതകം നടത്താന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ പിടികൂടിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഐടി അധ്യാപികയാണെന്ന് കള്ളം പറഞ്ഞത് ജോളിയെ കുടുക്കുകയായിരുന്നു. ഇതില്‍ നിന്നാണ് പൊലീസിന് സംശയം തോന്നിത്തുടങ്ങിയത്. എല്ലാ മരണങ്ങളിലേയും ജോളിയുടെ സാന്നിധ്യം സംശയം വര്‍ധിപ്പിച്ചു. റോയി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ജോളി പ്രചരിപ്പിച്ചു. റോയിയുടെ സഹോദരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു.

റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണ്. റോയിയുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. സാമ്പത്തിക അധികാരം നേടുന്നതിനായാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ടോം തോമസിനെ കൊന്നത് കുടുംബസ്വത്ത് പിടിച്ചെടുക്കാനായിരുന്നു. ഒസ്യത്ത് നിര്‍ണായകമാകുമെന്നും 200 പേരെ ചോദ്യം ചെയ്തുവെന്നും മൂന്ന് വീടുകള്‍ റൈഡ് ചെയ്തെന്നും എസ്പി കെ ജി സൈമണ്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News