വരുന്നൂ റീഡേഴ്സ് ക്ലബ്ബും:സമകാലിക ജനപഥത്തിന് കുടുംബശ്രീയില്‍ നിന്ന് 1000 വരിക്കാര്‍

കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയുമായി എത്തുന്ന സര്‍ക്കാര്‍ മാസികയായ സമകാലിക ജനപഥത്തിന് കുടുംബശ്രീയില്‍ നിന്ന് പുതുതായി 1100 വരിക്കാര്‍. കുടുംബശ്രീ ജില്ലാ വാര്‍ഷിക വേദിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വരിസംഖ്യ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്ക്ക് കൈമാറി. പൊതുവിവരങ്ങള്‍ക്കൊപ്പം ഭരണനേട്ടങ്ങളും താഴെത്തട്ടില്‍ എത്തിക്കാനുള്ള പരിശ്രമം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലയിലെ 1419 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ ഡി എസുകള്‍ക്കെല്ലാം സമകാലിക ജനപഥം എത്തിക്കുകയാണ് പ്രാഥമിക ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ 24000 അയല്‍ക്കൂട്ടങ്ങളുടെ തലത്തില്‍ സമകാലിക ജനപഥം വരിക്കാരെ ചേര്‍ക്കും. ജനപഥം റിഡേഴ്സ് ക്ലബ്ബ് സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന ജില്ലയായി കൊല്ലം മാറും. മാസികയിലെ വികസന വാര്‍ത്തകളും ലേഖനങ്ങളും വിശകലനങ്ങളും പരമ്പരകളും വായിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് റീഡേഴ്സ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ് അറിയിച്ചു.

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി ആര്‍ അജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്യാമ്പയിന്‍ സംഘത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പി ആര്‍ ഡി പ്രസിദ്ധീകരിക്കുന്ന സമകാലിക ജനപഥം, കേരള കാളിംഗ് എന്നിവയുടെ പ്രചരണ പരിപാടിയുടെ ഭാഗമായാണ് പുതിയ വരിക്കാരെ ചേര്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈല സലിംലാല്‍ തുടങ്ങിയവര്‍ വരിസംഖ്യ ഏറ്റുവാങ്ങുമ്പോള്‍ സന്നിഹിതരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here