എന്താണ് മോമോസ്? കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

ഉത്തരേന്ത്യക്കാര്‍ക്ക് ചിരപരിചിതമായ സ്ട്രീറ്റ് ഫുഡാണ് മോമോസ്. ഇപ്പോള്‍ കേരളത്തിലും ഇത് സജീവമായിക്കഴിഞ്ഞു. എന്നാല്‍ മലയാളി ക്കിത് ശീലമാക്കിയാല്‍ പണി കിട്ടും. ഇരുപതു രൂപയ്ക്ക് വയറു നിറയുമെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങള്‍ മുതല്‍ വിളമ്പുന്ന രീതി വരെ പ്രശ്‌നമാണ്.

ബ്ലീച്ച് ചെയ്ത മൈദയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറുകള്‍ തീരെയില്ല. അസോഡികാര്‍ബണമൈഡ്, ക്ലോറിന്‍ഗ്യാസ്, ബെന്‍സോയില്‍ പെറോക്‌സൈഡ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇത് ബ്ലീച്ച് ചെയ്യുന്നത്. കൂടാതെ മൈദ മൃദുവാക്കാന്‍ അലോക്‌സാന്‍സ് തുടങ്ങിയ കെമിക്കലുകളും ഉപയോഗിക്കുന്നു.

ഇങ്ങനെ ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പാന്‍ക്രിയാസിന് ഏറെ ദോഷം ചെയ്യുന്നു. ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള അതിന്റെ കഴിവിനെ ഇത് ബാധിക്കും. പെട്ടെന്ന് ഡയബറ്റിസ് വരാനും ഇത് കാരണമാകും.ഇവ കൂടുതല്‍ കഴിക്കുന്നത് പൈല്‍സ് അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here