കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഡോണിനെ കേരള പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ഇയാളെ ഡല്‍ഹി പൊലീസിന് പോലും ഭയമായിരുന്നു. പ്രതിയുടെ താവളത്തില്‍ കയറിയാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി സത്യദേവനെ കേരള പോലീസ് അതി സാഹസികമായാണ് പിടികൂടിയത്.ഏതു നിമിഷവവും അന്വേഷണ സംഘത്തിനു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ദില്ലിയിലെ ആലിബാബയാണ് സത്യദേവെന്ന കൊടും ക്രിമിനല്‍.കൊലപാതകം,വധ ശ്രമം,മോഷണം,പിടിച്ചു പറി,തട്ടിപ്പ് ഉള്‍പ്പടെ 75 കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സത്യദേവനന ഡോണിനുള്ളത്. കേരളത്തിലെ 7 കേസുകളും,ഇതില്‍ ഉള്‍പ്പെടും.കൊടും ക്രിമിനല്‍ എന്നറിയാതെയാണ് കേരള പോലീസ് വീട് ലൊക്കേറ്റ് ചെയ്തതും ഇയാളെ പിടികൂടുന്നതും.

കേരള പോലീസിനെ കണ്ടയുടന്‍ സത്യദേവ് പിസ്റ്റള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു.പിസ്റ്റള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഒരു കേസുകൂടി ദില്ലി പോലീസ് റജിസ്ടര്‍ ചെയ്തു.ഇയാള്‍ കേരള പോലീസിന്റെ പിടിയിലായതറിഞ്ഞ് ഹൈദ്രാബാദ് പോലീസ് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിനെ ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ 8 കേസുകള്‍ നിലവിലുണ്ടെന്നറിയിച്ചിട്ടുണ്ട്.

ദില്ലി പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കണ്ട് ദില്ലി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ചാടി എണീറ്റു.അല്‍പ്പനേരം സ്റ്റേഷന്‍ തന്നെ സ്തംഭിച്ചു കൊടും ക്രിമിനല്‍ കൊലപാതകി പിടികിട്ടാപുള്ളി ദില്ലി പോലീസിന്റെ പേടി സ്വപ്നം.അക്ഷരാര്‍ത്ഥത്തില്‍ ദില്ലി പോലീസ് ഞെട്ടി.ദില്ലിയിലെ ദാത സുഖ്‌ദേവ് പിടിയിലായതറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി കേരള പോലീസിനും സ്റ്റേഷനും സുരക്ഷ വര്‍ദ്ധിപ്പിച്ചു.

യുപി ദില്ലി ബോര്‍ഡറില്‍ കൊള്ളയാണ് ആലിബാബയും സംഘവും നടത്തിയിരുന്നത്. നേപാളില്‍ നിന്ന് തോക്കുള്‍പ്പടെ ആയുധം എത്തിച്ചാണ് ഇവരുടെ കൊള്ള.ഫെയിസ് ബുക്കില്‍ എകെ 47 മായി നില്‍ക്കുന്ന ഫോട്ടൊ സത്യദേവ് പോസ്റ്റ് ചെയ്തിരുന്നു.ദില്ലി ഡിസിപി അരുണ്‍ ശര്‍മ്മയുടെ രണ്ടു സ്‌ക്വാഡുകളുടെ സഹായത്തോടെയായിരുന്നു വീട് വളഞ്ഞ് ഡോണിനെ പിടികൂടിയത്.ദില്ലി പോലീസിലെ ഒരു വിഭാഗം സത്യദേവിന്റെ ആശ്രിത വത്സലരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here