എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കൈരളി ടി.വി ആസ്ഥാനത്തെത്തി ജീവനക്കാരുടെ പിന്തുണ തേടി

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കൈരളി ടി.വി ആസ്ഥാനത്തെത്തി ജീവനക്കാരുടെ പിന്തുണ തേടി. മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രശാന്ത് നന്ദി പറഞ്ഞു. മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലിയ ആവേശമാണെന്നും പ്രശാന്ത് വ്യക്തമാക്കി.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിന്തുണ തേടിയാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.കെ പ്രശാന്ത് കൈരളി ടി.വി ആസ്ഥാനത്തെത്തിയത്. കൈരളി ടി.വി സീനിയര്‍ ഡയറക്ടര്‍ ഫിനാന്‍സ് ആന്റ് ടെക്‌നിക്കല്‍ എം.വെങ്കിട്ടരാമന്‍, ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. കൈരളി മീഡിയാ ക്‌ളബ് സെക്രട്ടറി ബി.സുനില്‍ പ്രശാന്തിന് ഷാളണിയിച്ചു. കൈരളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ പ്രശാന്ത് നന്ദിയറിയിച്ചു.

തുടര്‍ന്ന് ന്യൂസ് ഡെസ്‌കില്‍ എത്തി അവിടുത്തെ ജീവനക്കാരെയും വി.കെ.പി നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു. ജീവനക്കാര്‍ ഒന്നടങ്കം പ്രശാന്തിന് വിജയാശംസകള്‍ നേര്‍ന്നു. ശേഷം മണ്ഡലത്തിലെ ഗൃഹ സന്ദര്‍ശന തിരക്കിലെയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News