കശ്മീരിലെ അതീവസുരക്ഷാമേഖലയില്‍ വീണ്ടും ​ഗ്രനേഡ് ആക്രമണം; 14 പേർക്ക്‌ പരിക്ക്

തെക്കൻ കശ്‌മീരിലെ അനന്തനാഗിലെ പൊലീസ് അസ്ഥാനത്തിനു സമീപം അതീവസുരക്ഷാമേഖലയില്‍ ​ഗ്രനേഡ് ആക്രണം. ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിന് തൊട്ടടുത്തുണ്ടായ സ്ഫോടനത്തില്‍ ട്രാഫിക്‌ പൊലീസുകാരൻ ഉൾപ്പെടെ 14 പേർക്ക്‌ പരിക്ക്.

പൊലീസ് ആസ്ഥാനത്തേക്ക് എറിഞ്ഞ ​ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡിൽ പതിച്ച് പൊട്ടിത്തെറിച്ചു. പരിക്കേറ്റവരിൽ പ്രാദേശിക പത്രപ്രവർത്തകനുമുണ്ട്‌. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ്‌ ആക്രമണമാണിത്‌.പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. സെപ്‌തംബർ 28നു സിആർപിഎഫിനുനേരെ ഗ്രനേഡ്‌ അക്രമണം ഉണ്ടായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here