പാലില്‍ വെള്ളം ചേര്‍ത്താല്‍ പണി പാലും വെള്ളത്തില്‍; 24 വര്‍ഷം മുമ്പ് പാല്‍ നേര്‍പ്പിച്ച് വിറ്റയാള്‍ക്ക് 6 മാസം തടവ് വിധിച്ച് സുപ്രീംകോടതി

പാലില്‍ വെള്ളംചേര്‍ത്ത് വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേര്‍പ്പിച്ച പാൽ വിറ്റ ഉത്തർപ്രദേശ്‌ സ്വദേശിക്ക് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

24 വര്‍ഷം മുമ്പുള്ള കേസിലാണ് ജസ്റ്റിസുമാരായ ദീപക്‌ ഗുപ്ത, അനിരുദ്ധ ബോസ്‌ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. മായംചേര്‍ക്കല്‍ നിരോധന നിയമത്തില്‍ നേരിയ വ്യതിയാനം പോലുംവച്ചുപൊറുപ്പിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

1995 നവംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. പാൽ വില്‍പ്പനക്കാരനായ രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം പാൽ കൊഴുപ്പും ‌7.7 ശതമാനം മിൽക്ക്‌ സോളിഡ്‌ നോൺ ഫാറ്റുമാണ്‌ പരിശോധനയിൽ കണ്ടെത്തിയത്‌. മാനദണ്ഡ പ്രകാരം ഇത് 8.5 ശതമാനമാണ്‌ വേണ്ടത്. കാലിത്തീറ്റയുടെ ഗുണനിലവാരമനുസരിച്ച്‌ പാലിന്റെ ​ഗുണനിലവാരം മാറുമെന്ന വാദം കോടതി അം​ഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News