2019 പ്രൊഫസർ വി അരവിന്ദാക്ഷൻ പുരസ്‌കാരം ഡോ. ആനന്ദ് തെൽതുംബ്ദെയ്ക്ക്

2019 പ്രൊഫസർ വി.അരവിന്ദാക്ഷൻ പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത മനുഷ്യാവകാശ പ്രവർത്തകനും അക്കാദമിക്ക ചിന്തനുമായ ഡോക്ടർ ആനന്ദ് തെൽതുംബ്ദെയ്ക്കാണ് അവാർഡ്.

നാലാമത്തെ അരവിന്ദാക്ഷൻ പുരസ്കാരത്തിനാണ് ഡോക്ടർ ആനന്ദ് അർഹനാകുന്നത്. എം.എ. ബേബി ചെയർമാനും,സച്ചിദാനന്ദൻ, ഡോക്ടർ ഖദീജാ മുംതാസ്, ഡോക്ടർ കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും ചേർന്നതാണ് പുരസ്കാരം. 2019 ഒക്ടോബർ 16-ന് തൃശ്ശൂർ കേരള സാഹിത്യഅക്കാദമി ഹാളിൽ ചേരുന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരസമർപ്പണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News