തൊക്കിലങ്ങാടി സ്‌കൂള്‍ പരിസരത്ത് ആര്‍എസ്എസ് ഗുണ്ടായിസം; വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂളും പരിസരവും ആര്‍എസ്എസുകാരുടെ വിഹാരകേന്ദ്രമാവുന്നു.

സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് കാര്യാലയം വിദ്യാര്‍ത്ഥികള്‍ക്കും നാടിനും ഒരുപോലെ ഭീഷണിയാവുകയാണ്. സ്‌കൂളില്‍ എത്തിച്ചേരുന്നവര്‍ക്ക് നേരെ പുറത്തു നിന്നെത്തുന്ന ക്രിമിനല്‍ സംഘത്തിന്റെ കയ്യേറ്റ ശ്രമം ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം ഉപജില്ലാ കായികോത്സവത്തിനെത്തിയെ എസ്എഫ്‌ഐ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗം അദ്വൈത് രാജിനെ യാതൊരുവിധ പ്രകോപനവുമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ചതാണ് അവസാന സംഭവം.

സ്‌കൂളിന്റെ തൊട്ടടുത്ത പറമ്പില്‍ നിന്നും നിരവധി തവണ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ ജീവന് പോലും ഭീഷണിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here