
മലപ്പുറം: മുടി വടിച്ചു മാറ്റിയ ശേഷം 25 ലക്ഷത്തിന്റെ സ്വർണം തലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്.
തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ച ശേഷം മീതെ വിഗു വച്ചാണ് റമീസ് വിമാനമിറങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റ ഐ.എക്സ് 348 ദുബായി വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്.
പ്രധാന സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസ്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here