കൂടത്തായി കൂട്ടക്കൊലപാതകം; കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി

പരാതി ലഭിച്ച് രണ്ടുമാസത്തിനകം കുറ്റക്കാരുടെ കൈയില്‍ വിലങ്ങുവച്ച കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. വലിയൊരു കൊലപാതക പരമ്പരയ്ക്കാണ് ചുരുങ്ങിയ ദിവസംകൊണ്ട് പൊലീസ് തുമ്പുണ്ടാക്കിയത്.

ശനിയാഴ്ച വൈകിട്ടോടെ, താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെ കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവാണ് അംഗീകരിക്കപ്പെടുന്നത്.

ഇത് വ്യക്തിപരമായ വിജയമല്ലെന്നും കേരള പൊലീസിന്റെ വിജയമാണെന്നും അന്വേഷണത്തിന് നേതൃത്വംനല്‍കിയ റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു. പൊന്നാമറ്റത്തെ റോയിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരന്‍ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും യുഡിഎഫ് ഭരണത്തില്‍ ഈ കേസില്‍ തുടരന്വേഷണം ഉണ്ടായില്ല.

അത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് പുതിയ അന്വേഷണ സംഘം പറയുന്നു. റോജോയുടെ പരാതിയെ തുടര്‍ന്ന് പുതിയ സംഘം കേസ് പുനരന്വേഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News