50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാന്‍ വെറും 75 മില്ലി ഗ്രാം സയനൈഡ് മതിയെന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി പോലീസ് സര്‍ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കൃഷ്ണന്.
ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് വിഘടിക്കാതെ അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ബണും നൈട്രജനും അടങ്ങിയ പദാര്‍ഥമാണ് സയനൈഡ്.
ഇതൊരു ജൈവികമായി വിഘടിച്ചു പോവുന്ന വിഷമാണ്.. സയനൈഡ് ആയിട്ടു തന്നെ വീണ്ടെടുത്താലേ സയനൈഡ് ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കാന്‍ കഴിയൂ.
ശരീരം അഴുകിയാല്‍ ഈ കാര്‍ബണ്‍- നൈട്രജന്‍ ബോണ്ട് നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here