കൂടത്തായി കൂട്ടക്കൊലപാതകം; ജോളിയെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ

രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ രഹസ്യമായാണ് അന്വേഷകര്‍ നീക്കങ്ങള്‍ നടത്തിയത്.

200 പേരെ ചോദ്യം ചെയ്തെങ്കിലും കാര്യങ്ങള്‍ അധികം പേരറിയാതെ വെക്കാന്‍ പൊലീസിന് കഴിഞ്ഞു. മൂന്നു വീടുകള്‍ ഇതിനിടെ റെയ്ഡ് ചെയ്തു. കൃത്യമായ വിവരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം അന്വേഷകര്‍ ശ്രദ്ധിച്ചു.

സമാന രീതിയിലുള്ള മരണങ്ങളും സംശയം വര്‍ധിപ്പിച്ചു. ടോം തോമസ്, റോയ്, മാത്യൂ എന്നിവരുടെ മരണങ്ങള്‍ നാട്ടുകാരെ അറിയിച്ചതും ജോളി തന്നെയായിരുന്നു.

ജോളിയെ ചോദ്യം ചെയ്തപ്പോള്‍ അവയില്‍ 50 ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളില്‍ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നാണ് മരിച്ചവരുടെ കല്ലറകള്‍ തുറക്കാന്‍ പൊലീസ് അനുമതി തേടിയത്. രണ്ട് കല്ലറകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

കല്ലറ പുതുക്കിപ്പണിതപ്പോള്‍ ബാക്കിയുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ നിന്നും നീക്കിയിരുന്നു. ലഭിച്ചവയുടെ ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News