പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

ഇടുക്കി: പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്ര വികസനമല്ലാതെ മറ്റ് താല്‍പര്യങ്ങള്‍ അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ വികസനകാര്യങ്ങളില്‍ വിട്ടുവീഴ്ചയും സ്വീകരിക്കാറില്ല.

പിണറായി മുഖ്യമന്ത്രി ആയതുകൊണ്ടാണ് പാചക വാതക പൈപ്പ് ലൈനും ദേശീയപാതാ വികസനവും കേരളത്തില്‍ ഇത്രയും മുന്നോട്ട് പോയത്. വികസനത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിക്ക് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News