മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് ചെന്നിത്തല; കഴമ്പില്ലാത്ത അഴിമതിയാരോപണങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തട്ടികയറി

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അരൂരില്‍ ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആണ് രമേശ് ചെന്നിത്തലയുടെ ദാര്‍ഷ്ട്യം. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം യാഥാര്‍ഥ്യത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുകയും, കഴമ്പില്ലാത്ത അഴിമതിയാരോപനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ പലചോദ്യങ്ങള്‍ ചോദിച്ചപ്പോളും വിശദീകരണം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് തട്ടികയറുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിക്ഷേധം അറിയിച്ചതോടെ തിടുക്കത്തില്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് സ്ഥലം വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News