അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നത്; അന്വേഷണസംഘത്തില്‍ വിശ്വാസമുണ്ട്; തളര്‍ന്നിരിക്കില്ല, അതിജീവിക്കും: ജോളിയുടെ മകന്‍ റോമോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് അറസ്റ്റിലായ ജോളിയുടെ മകന്‍ റോമോ.

സത്യവും നീതിയും എന്നും വിജയിക്കണം. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അന്വേഷണത്തില്‍ വാസ്തവം തെളിയട്ടെയെന്ന് റോമോ പറഞ്ഞു.

തനിക്ക് തളര്‍ന്നിരിക്കാനാവില്ല. തനിക്ക് അനുജനുണ്ട്. അവര്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്നും റോമോ പറഞ്ഞു.

അതേസമയം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ അളുകളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയാറാക്കി.

ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ക്രൈംബ്രാഞ്ച് നടപടി. ജോളിയുടെ സുഹൃത്തുക്കളായ മൂന്നുപേരെ അന്വേഷണസംഘം ചോദ്യംചെയ്യലിനായി വിളിപ്പിച്ചു. ഇതില്‍ ഒരാളുടെ വീട്ടില്‍ പൊലീസ് നേരത്തെ റൈഡ് നടത്തിയിരുന്നു.

2002നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്.

റോയിയുടെ സഹോദരന്‍ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.

റോയിയുടെ ഭാര്യ ജോളിയാണ് സംഭവത്തിന് പിന്നിലെന്നും സ്വത്ത് തട്ടിയെടുക്കാനും മറ്റുമാണ് കൊല നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here