രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുദിനം മോശമാകുന്നുവെന്ന് വ്യക്തമാക്കി റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട്.

സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിനാല്‍ ജനങ്ങള്‍ക്ക് വരുമാനം ചിലവഴിക്കുന്നതിലുള്ള ആത്മവിശ്വാസം കുറഞ്ഞെന്ന് റിസര്‍വ്വ്ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ തള്ളി കളയുന്നതാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക മാന്ദ്യം വരും വര്‍ഷങ്ങളില്‍ രൂക്ഷമാകുമെന്ന സൂചന നല്‍കിയാണ് റിസര്‍വ്വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

തൊഴില്‍,വരുമാനം, ചിലവഴിക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടുള്ള ആത്മവിശ്വാസം ഇടിഞ്ഞതായി ആര്‍ബിഐയുടെ മോണിറ്ററി പോളിസി വ്യക്തമാക്കി.

ഉപോഭ്ക്താക്കളുടെ ആത്മവിശ്വാസം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.ജനങ്ങള്‍ക്ക് ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ കുറഞ്ഞു.

അഹമദാബാദ്,ബഗ്ലൂര്‍,ഭോപ്പാല്‍,ഡല്‍ഹി,മൂബൈ തുടങ്ങിയ 13 പ്രധാന നഗരങ്ങള്‍ കേന്ദ്രകരിച്ചാണ് റിസര്‍വ്വ്ബാങ്ക് പഠനം നടത്തിയത്.

തൊഴില്‍ ലഭ്യത കുറയുകയും സാമ്പത്തിക അവസ്ഥ മോശമാവുകയും ചെയ്തതോടെ സ്വന്തം വരുമാനം സംബന്ധിച്ച് ആളുകള്‍ക്ക് ശുഭപ്രതീക്ഷ ഇല്ല.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ റെക്കോര്‍ഡ് വീഴ്ച്ചയാണ് ഇത് വരെ രേഖപ്പെടുത്തിയിരിക്കുന്നത്.

പണം ചിലവഴിക്കുന്നതിലെ കുറവാണ് ജിഡിപിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. സാമ്പത്തിക രംഗം സുരക്ഷിതമെന്ന കേന്ദ്ര വാദത്തെ തന്നെ തള്ളി കളയുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ സബദ് വ്യവസ്ഥ പുനര്‍ജീവിപ്പിക്കാനായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.