ഇന്ത്യൻ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്ന കൈഫി ആസ്മിയുടെ ഓർമ്മയ്ക്ക് മലയാളത്തിന്റെ അക്ഷരോപഹാരം

ഇന്ത്യൻ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്ന കൈഫി ആസ്മിയുടെ ഓർമ്മയ്ക്ക് ഇതാദ്യമായി മലയാളത്തിന്റെ അക്ഷരോപഹാരം.

കൈഫി ആസ്മി ജന്മശതാബ്ദിയോടനുബന്ധിച്ച് ഇപ്റ്റ സംസ്ഥാന കമ്മിറ്റിയാണ് അനിൽമാരാത്ത് എഡിറ്റു ചെയ്ത കൈഫി ആസ്മി: ജീവിതം.ദർശനം.കല എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മൂന്ന് ഭാഗങ്ങളിലായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.

വരും കാലത്തിൽ ഒരു ജീവിതം എന്ന ഭാഗം ഒന്നിൽ എ.ബി.ബർധൻ ഷൗക്കത്ത് ആസ്മി, ശബ്ന ആസ്മി, പവൻ. കെ.വർമ്മ, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, എം പി.അബ്ദുസമദ് സമദാനി, പി.ആർ.കൃഷ്ണൻ ,കെ.പി.എ.സമദ്, ടി.വി.ബാലൻ ,എ.വി.അനിൽകുമാർ, എ.പി.കുഞ്ഞാമു, പല്ലിശ്ശേരി, ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്, താഹിർ ഇസ്മയിൽ ചങ്ങരംകുളം, ഡോ.അജയകുമാർ കോടോത്ത്, നദീം നൗഷാദ്, റഷീദ് കുമരംപുത്തൂർ, എന്നിവർ കൈഫി ആസ്മിയുടെ ദീപ്തമായ ഓർമ്മകൾ പങ്കുവെയ്ക്കുന്നു.

കവിതയും ഗസലുമെന്ന രണ്ടാം ഭാഗത്തിൽ സച്ചിദാനന്ദൻ, എ.ഡി.മാധവൻ ,ജമാൽ കൊച്ചങ്ങാടി, എൻ.പി.ചന്ദ്രശേഖരൻ, എന്നിവർ കവിതയും ഗസലും മൊഴിമാറ്റം നടത്തിയിരിക്കുന്നു.

സമരോത്സുകതയുടെ സൗന്ദര്യം എന്ന മൂന്നാം ഭാഗത്തിൽ ഇപ്റ്റ യുടെയും ജനകീയ സംഗീത നാടക പ്രസ്ഥാനത്തിന്റെയും നാൾവഴികൾ ഒ.എൻ.വി, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണൻ, വി.ടി.മുരളി, എം.എം.സചീന്ദ്രൻ, ടി.എം.അബ്രഹാം, കെ.പി.എസ്.പയ്യനെടം, പി.സലീം രാജ്, അഡ്വ.എൻ.ബാലചന്ദ്രൻ എന്നിവർ അടയാളപ്പെടുത്തുന്നു.

കൈഫി ആസ്മി ഉയർത്തിയ പ്രതിഷേധത്തിന്റെ മുഴക്കങ്ങൾ ഊഷ്മാവ് ചോരാതെ ഒപ്പിയെടുത്തതായി പ്രസാധകമൊഴിയിൽ ഇപ്റ്റ സംസ്ഥാന പ്രസിഡണ്ട് പത്മശ്രീ മധു, രേഖപ്പെടുത്തുന്നു.

216 പേജുള്ള പുസ്തകത്തിന്റെ കവറും രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നത്ത് രാജേഷ് ചാലോടോണ്.

കൈഫി ആസ്മി ജന്മശതാബ്ദിയോടനുബന്ധിച്ച് ഒക്ടോബർ 12 ന് ശനിയാഴ്ച വൈ: 4 മണിക്ക് കോഴിക്കോട് ടാഗോർഹാളിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി.ബാലനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാലചന്ദ്രനും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News