മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി.
മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതര്‍ അംഗീകരിച്ചു.

ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. യു എ ഇ യുടെ നിയമ നടപടികള്‍ക്കകത്ത് നിന്ന് കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും.

കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്.

അസോസിയേഷന്‍ രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

മലയാളി സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും അസോസിയേഷന്‍ രൂപീകരിക്കുക.

ദുബായിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന സഹകരണത്തിനും പിന്തുണക്കും മുഖ്യമന്ത്രി കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരോട് നന്ദി അറിയിച്ചു.

കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതര്‍ക്ക് മുഖ്യമന്ത്രി കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിച്ചു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ എം എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News