നാലു വയസ്സുകാരി ദിയയുടെ മരണകാരണം മെനഞ്ചൈറ്റിസും അക്യൂട്ട് ന്യൂമോണിയയുമെന്ന് പ്രാഥമിക നിഗമനം

മെനഞ്ചറ്റീസും അക്ക്യൂട്ട് നിമോണിയാ ബാധയുമാണ് ദിയായുടെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

നാലു വയസ്സുകാരി ദിയയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

രക്തം ശർദ്ദിച്ചതിനെ തുടർന്നാണ് അയൽവാസിയായ യുവതിയുമൊത്ത് രമ്യ ദിയയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.

കുട്ടിയുടെ ശരീരത്തിൽ നീലിച്ച പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ പാരിപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് കോൺസ്റ്റബിളിനേയും നഴ്സിനേയും കൂട്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ റ്റിയിലേക്ക് റഫർ ചെയ്തു.

എന്നാൽ യാത്രാമദ്ധ്യെ കുട്ടിയുടെ നാഡി ഇടിപ്പ് കുറഞ്ഞതിനെ തുടർന്ന് കഴകൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാരിപ്പള്ളിയിലെ ഡോക്ടർമാരും കുട്ടിക്കൊപ്പമുണ്ടായിരുന്ന അയൽവാസികളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മയെ പോലീസ് നരീക്ഷണത്തിൽ വെക്കുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ആഹാരം കഴിക്കാൻ മടിച്ചതിനെ തുടർന്ന് കുട്ടിയ അടിച്ചതായി അമ്മ വെളിപ്പെടുത്തിയതോടെ പോസ്റ്റ്മ‌ർട്ടം വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വേണമെന്ന് കൊല്ലം സിറ്റിപോലീസ് കമ്മീഷണർ മധു നിർദ്ദേശിച്ചു.

മെനഞ്ചറ്റീസും അക്ക്യൂട്ട് നിമോണിയാ ബാധയുമാണ് ദിയായുടെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിക്ക് അണുബാധ കൂടാൻ കാരണമെന്നും പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാർ വ്യക്തമാക്കി.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അച്ഛൻ ദ്വീപുവിന്റെ വർക്കല ചാവടി മുക്കിലുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയി.

കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News