കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത. ഭൂമി സ്വന്തമാക്കാനുള്ള ഒസ്യയത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് പരിശോധിക്കും. ഇതിനായി നിയമോപദേശം ലഭിച്ചു. ജോളിയുമായി സൗഹൃദം സൂക്ഷിച്ചവരെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു.

കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂമി സ്വന്തമാക്കാനായി ഉണ്ടാക്കിയ ഒസ്യത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് വിശദമായി പരിശോധിക്കും. പ്രാദേശിക ലീഗ് നേതാവ് ഉള്‍പ്പടെ ഇതിന് സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഭൂമി ഇടപാടില്‍ കൂടുതല്‍ പേരുടെ പങ്കും അന്വേഷിക്കും.

ജോളിയുമായി സൗഹൃദം സൂക്ഷിച്ചവരെ വൈകാതെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ ജോളിയുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിശദാശങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയവരെയും ചോദ്യം ചെയ്യും. എന്‍ഐടി ക്യാംപസിലും പരിസര പ്രദേശങ്ങളിലും എത്തി അന്വേഷണ സംഘം പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാംപസിലും സമീപ സ്ഥലങ്ങളിലും ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന് മൊഴി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ എന്‍ഐടിയിലെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചതാരെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. റിമാന്റിലുള്ള 3 പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു ഇക്കാര്യം ആവശ്യപ്പെട്ട് ബുധനാഴ്ച്ച താമരശ്ശേരി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News