കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കല്ലടയില്‍ ഡിവൈഎഫ്‌ഐ താഴം യൂണിറ്റ് സമ്മേളനത്തിന്റെ പ്രകടനത്തിന് നേരേയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രശാന്ത് ബൈക്ക് ഓടിച്ച് കയറ്റി ഇടിച്ച് പരിക്കേല്‍പ്പിച്ചത്. യൂണിറ്റ് കമ്മിറ്റിയംഗമായ അഭിനേഷിനും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗമായ വിപിന്‍ വിക്രമനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരേ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍പും സി.പി.ഐ എം പ്രകടനത്തിനിടയില്‍ പ്രശാന്ത് അക്രമം കാട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 5 വൈകിട്ട് 6.30ന് കിഴക്കേ കല്ലട ഇലവൂര്‍ക്കാവില്‍ വെച്ച് ആണ് സംഭവം നടന്നത് കിഴക്കേ കല്ലട പോലീസ് കേസേടുത്തിട്ടുണ്ടങ്കിലും പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്തട്ടില്ല.