കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും മോഷണവും നടത്തുന്ന 100 അംഗ സംഘ തലവന്‍ സത്യദേവും കൂട്ടരും തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്ന 100 അംഗ സംഘത്തിന്റെ തലവന്‍ സത്യദേവും കൂട്ടരും മെഷീന്‍ ഗണ്ണും തോക്കുകളുമായി നില്‍ക്കുന്ന ഫോട്ടൊ കൈരളി ന്യൂസ് പുറത്തു വിട്ടു. ഫെയിസ് ബുക്കിലും സത്യദേവ് ഇതേ ഫോട്ടൊ പോസ്റ്റ്‌ചെയ്തിരുന്നു.

ഇസ്രേല്‍ നിര്‍മ്മിത ബരേട്ടാ തോക്കും ചൈനീസ് നിര്‍മ്മിത തോക്കും ഏന്തി ഒരു വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഫോട്ടൊ എടുത്ത് പ്രചരിപ്പിച്ചത്. അത്യാധുനിക തോക്കുകളുമായി നില്‍ക്കുന്ന ചിത്രം പോലീസ് സംവിധാനത്തെ വെല്ലുവിളിക്കുന്നതിനും,തന്റെ ശക്തി അധോലോകത്തെയാകെ ബോധ്യപ്പെടുത്തുന്നതിനുമായാണ് സാമൂഹിക മാധ്യമങളില്‍ പ്രചരിപ്പിച്ചത്.

നേപ്പാളിലേക്ക് എല്‍.എസ്.ഡി ഉള്‍പ്പടെയുള്ള മയക്കമരുന്നും ആയുധ കടത്തും നടത്തുന്ന സംഘത്തിന്റെ കൂടി തലവനാണ് സത്യദേവെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. രാഷ്ട്രീയ സ്വാധീനവും പോലീസിലെ ഉന്നതരുമായുള്ള ബന്ധവും സത്യദേവിനെ ഉത്തരേന്ത്യയുടെ ഡോണാക്കിമാറ്റുകയായിരുന്നു.

സ്വര്‍ണ്ണക്കട കവര്‍ച്ച,ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്ഥി കേന്ദ്രീകരിച്ചുള്ള കൊള്ള,കൊലപാതകം ക്വട്ടേഷന്‍ തുടങി സിനിമയിലെ ഗബ്ബര്‍സിംങിനെ വെല്ലുന്ന കൊടും ക്രിമിനലായി സത്യദേവെന്ന സുഖദേവ് വളരുകയായിരുന്നു 100 ഓളം കേസുകളുണ്ടായിട്ടും തന്റെ ഗുണ്ടാപടയുമായി സത്യദേവ് വിലസുകയായിരുന്നു.ദില്ലി,പഞ്ചാബ്,യുപി സംസ്ഥാനങളിലെ പിടികിട്ടാപുള്ളിയാണ് സത്യദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News