ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മിയാണ് മരണപ്പെട്ടത്. പ്രതി മണികണ്ഠകുമാര്‍ പോലീസില്‍ കീഴടങ്ങി.

ചക്കുപള്ളം മാങ്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠകുമാറാണ് ഭാര്യ മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയത് .അടുക്കള ജോലിയില്‍ ആയിരുന്ന മുത്തുലക്ഷ്മിയെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ കുമളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിയുന്നത്.

മണികണ്ഠന്‍ സ്ഥിരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. കൊലപാതത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel