ആര്‍എസ്എസ് തലവന്റെ ലേഖനം ഗാന്ധിഘാതകരെ വെള്ളപൂശാനുളള ശ്രമം: പിണറായി വിജയന്‍

ഗാന്ധിജയന്തിദിനത്തില്‍ ആര്‍എസ്എസ് തലവന്റെ ലേഖനം നല്‍കിയത് ഗാന്ധിഘാതകര്‍ക്ക് വലിയ പരിവേഷം ചാര്‍ത്തിക്കൊടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡുദാന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് കേരളം ഒന്നാംസ്ഥാനത്തെത്തിയത് ഇംഗ്ലീഷ് പത്രമായ ദി ഹിന്ദു പ്രധാന വാര്‍ത്തയായി നല്‍കി. എന്നാല്‍, ഒന്നും രണ്ടും സ്ഥാനത്താണെന്നു പറയുന്ന മലയാളപത്രങ്ങളില്‍ ഈ വാര്‍ത്ത പരതിയാലേ കാണൂ എന്ന നിലയിലാണ് നല്‍കിയത്. ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് തുറന്നുകാട്ടാന്‍ മുന്നില്‍നില്‍ക്കുന്ന മാധ്യമമാണ് കൈരളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി അധ്യക്ഷനായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എംഡി ജോണ്‍ ബ്രിട്ടാസ്, കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡു കമ്മിറ്റി അധ്യക്ഷനും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവി പിള്ള, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.

ആസാദ് മൂപ്പന്‍, ജൂറി അംഗം ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ വി കെ അഷറഫ്, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ, ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, ഇ എം അഷറഫ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News