മുന്‍ ഭാര്യയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമെന്ന് ഷാജുവിന് അറിയാമായിരുന്നതായി ജോളിയുടെ മൊഴി

ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിയുടെ വെളിപെടുത്തല്‍. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. കൊലപാതകം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപെടുത്തി.

പുതിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം കൊലപാതകങ്ങള്‍ നടത്താനുണ്ടായ കാരണം ജോളി ഇനിയും വെളിപെടുത്തിയിട്ടില്ല. 6 കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News