ജയിലില്‍ നാടന്‍പാട്ട് ആസ്വാദിച്ച്, ആര്‍മാദിച്ച് ജോളി

കോഴിക്കോട്: ജയിലിലെ ആദ്യദിനത്തില്‍ കൂസലില്ലാതെ കൂടത്തായി കൂട്ടക്കൊലക്കേസ് മുഖ്യപ്രതി ജോളി.

താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കാണ് ശനിയാഴ്ച രാത്രി മാറ്റിയത്. ജോളിയെ പിന്നീട് വനിതാ ജയിലിലേക്കും എം എസ് മാത്യുവിനെയും പ്രജികുമാറിനെയും ജില്ലാ ജയിലിലേക്കും മാറ്റി. പ്രജികുമാര്‍ പ്രത്യേക നിരീക്ഷണ വാര്‍ഡിലാണ്.

ശനിയാഴ്ച എത്തിയതു മുതല്‍ ജോളിക്ക് ഒരു ഭാവവ്യത്യാസവുമില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരോടോ സഹ തടവുകാരോടോ ഒന്നും മിണ്ടിയില്ല. ഞായറാഴ്ച പകല്‍ ജയിലില്‍ നാടന്‍പാട്ട് അടക്കമുള്ള കലാപരിപടികള്‍ ഉണ്ടായിരുന്നു. ഇത് ആസ്വദിക്കാന്‍ ജോളിയെത്തി.

ജോളിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിഷാദ രോഗിയാണെന്നുമുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. ജോളിയെ താമസിപ്പിച്ച സെല്ലില്‍ കുഞ്ഞിനെ കൊന്ന കേസിലെ പ്രതിയും മേഷണക്കേസിലെ ഇതരസംസ്ഥാനക്കാരുമടക്കം അഞ്ചുപേരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News