ജോളിയും മല്ലികയും തമ്മിലെന്ത് ?

രാജ്യത്തെ ആദ്യത്തെ വനിതാ സീരിയല്‍ കില്ലര്‍. സയനൈഡ് മല്ലിക ..നാല് വര്‍ഷത്തെ കാലയളവുകൊണ്ട് മല്ലിക സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത് ഏ‍ഴ് പേരെ. ജോളിയുടെ മുന്‍ഗാമിയായ മല്ലിക ഇരകളെ വകവരുത്തിയത് സ്വത്തിനായിത്തന്നെ.

മന്ത്രവാദിനിയായി അഭിനയിച്ച് വിവിധ പ്രശ്നങ്ങള്‍ നേരിടുന്നവരെ ആദ്യം വലയിലാക്കും. ദോഷ പരിഹാരത്തിനായി ദൂരെയുള്ള ഏതെങ്കിലും ക്ഷേത്രത്തിലേക്ക് പോകാന്‍ പറയും. അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ദോഷങ്ങ‍ളും മാറിക്കിട്ടുമെന്ന് ഇരകളെ ബോധ്യപ്പെടുത്തും.

കര്‍ശനമായ ഒരു വ്യവസ്ഥയുണ്ട്. പോകുന്ന കാര്യം ആരോടും പറയരുതെന്ന് ചട്ടം കെട്ടും. ഇരയെ അനുഗമിച്ച് പോകുന്ന വ‍ഴി തീര്‍ഥമെന്ന രീതിയില്‍ കയ്യില്‍ കരുതിയിരിക്കുന്ന സയനൈഡ് കലര്‍ത്തിയ വെള്ളം കുടിപ്പിക്കും . തുടര്‍ന്ന് ബോധരഹിതരായി നിലംപതിക്കുന്നവരുടെ ആഭരണങ്ങളും പണവും അടിച്ചുമാറ്റും.

പിന്നെ സുഖജീവിതം. ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നൂ സയനൈഡ് മല്ലികയുടെ കൊടും ക്രൂരത. ഒരിക്കല്‍ ഇങ്ങനെ മോഷ്ടിച്ചെടുത്ത സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പ്പനക്ക് ശ്രമിച്ചപ്പോ‍ഴാണ് രാജ്യം ഇതുവരെ കാണാത്ത സീരിയല്‍ വനിതാ കില്ലറെക്കുറിച്ച് പുറം ലോകമറിയുന്നത്.

2002 ല്‍ 200 രൂപയ്ക്കാണ് ഒരു സ്വര്‍ണ പോളീഷിങ് കടയില്‍നിന്ന് മല്ലിക സയനൈഡ് വാങ്ങുന്നത്. രണ്ടായിരം പേരെ തീര്‍ക്കാവുന്നത്ര സയനൈഡ്. 2007 ല്‍ മല്ലിക പിടിക്കപ്പെടുവരെ കൊലപ്പെടുത്തിയത് ഏ‍ഴുപേരെയായിരുന്നു.

അന്ന് ജ്വല്ലറിയില്‍ വെച്ച് പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ മല്ലികയുടെ സയനൈഡ് കൊല നിര്‍ബാധം തുടരുമായിരുന്നു. ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ ക‍ഴിയുകയാണ് മല്ലിക…ജോളിയുടെ മുന്‍ഗാമി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News