കോണ്‍ഗ്രസ്, ലീഗ് നേതാക്കളും കുടുങ്ങും; ജയിലില്‍ ജോളിയായി ജോളി

കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ചത് പ്ര?ദേശത്തെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് .ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാന്‍ ജോളിക്ക് ഒത്താശ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്.

ഒസ്യത്ത് തയ്യാറാക്കുന്നതിലുള്‍പ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം. ജോളിയുമായി ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു. ലീഗ് നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ് വിവരം.

അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാള്‍ ജോളിയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News