ജോളിയുമായി സൗഹൃദം: ഇവരും കുടുങ്ങും

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത. ഭൂമി സ്വന്തമാക്കാനുള്ള ഒസ്യയത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് പരിശോധിക്കും. ഇതിനായി നിയമോപദേശം ലഭിച്ചു.

ജോളിയുമായി സൗഹൃദം സൂക്ഷിച്ചവരെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്.

ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഭൂമി സ്വന്തമാക്കാനായി ഉണ്ടാക്കിയ ഒസ്യത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് വിശദമായി പരിശോധിക്കും. പ്രാദേശിക ലീഗ് നേതാവ് ഉള്‍പ്പടെ ഇതിന് സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News