വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ച് യുവജനങ്ങളും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിൽ യൂത്ത് സ്ക്വാഡ് ഇറങ്ങിയത്.
നല്ല പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് സ്ക്വാഡിന് നേതൃത്വം നൽകുന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെയും പ്രസിഡന്‍റ് എസ് സതീഷിന്‍റെയും നേതൃത്വത്തിലാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യൂത്ത് സ്ക്വാഡ് വോട്ട് അഭ്യർത്ഥിക്കാനെത്തിയത്.
വീടുകളിലെത്തി ഒാരോ വോട്ടർമാരെയും നേരിൽക്കണ്ട് വികെ പ്രശാന്ത് എന്ന മേയർബ്രാക്ക് വേണ്ടി ഇവർ വോട്ടഭ്യർത്ഥിച്ചു.
സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങളേയും മേയറുടെ വികസനപ്രവർത്തനങ്ങളെ കുറിച്ചും ജനങ്ങളോട് സംസാരിച്ചു.നല്ല സൂചനകളാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്നും വികെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും. സ്ക്വാഡിന് നേതൃത്വം നൽകുന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ മൂന്നിടത്തും ഡി വൈ എഫ് ഐ നേതാക്കളാണ് മത്സരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഉപതെരഞ്ഞടുപ്പിന്.എല്ലാ മണ്ഡലങ്ങളിലും രണ്ട് ഘട്ടങ്ങളായിട്ടാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂത്ത് സ്ക്വാഡ് വോട്ട് അഭ്യർത്ഥിച്ചിറങ്ങുന്നത്.
Get real time update about this post categories directly on your device, subscribe now.