ജോളി ഇതിന് മുമ്പും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അന്നമ്മ തോമസിനെ കൊല്ലാന്‍ മുന്‍പും ശ്രമം നടന്നു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും വിഷാംശം കുറവായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ജോളി വിഷത്തിന്റെ അളവ് കൂട്ടി ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

നേരത്തെ റോയിയുടെ സഹോദരി റെഞ്ചിക്കും സമാന അനുഭവമുണ്ടായതായി കണ്ടെത്തിയിരുന്നു. അതേസമയം ജോളിയെ പൂര്‍ണമായും തള്ളിപ്പറിഞ്ഞ് ഭര്‍ത്താവ് ഷാജുവും രംഗത്തെത്തി.

തന്റെ ഭാര്യ സിലിയും മകളും ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തില്‍ മുന്‍കൈ എടുത്തതെന്ന് ഷാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News