സിനിമ പോലൊരു ഷോര്‍ട് ഫിലിം, പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി ‘ഒപ്പന’

‘മാപ്പിള പാട്ടൊരു കടലാണെങ്കില് ഒപ്പന അതിലൊരു കപ്പലാണ് ‘. ടീസര്‍ റിലീസിന് ശേഷം ആസ്വാദകരുടെ കാത്തിരിപ്പിനു വിരാമമായി ‘ഒപ്പന’ യൂ ട്യൂബില്‍ റിലീസ് ആയി …

ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറില്‍ ഷഹദ് എഴുതി സംവിധാനവും നിര്‍വഹിച്ച ഒപ്പന അന്നൗന്‍സ് ചെയ്ത സമയം തൊട്ടേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഭൂരിഭാഗവും സംഗീത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒപ്പന മനസില്‍ കഴിഞ്ഞ് പോയ കാലത്തിലെ ഓര്‍മ്മകളുടെയും പ്രണയത്തിന്റെയും പേമാരി തന്നെ പെയ്യിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പറയാന്‍ കഴിയാതെ പോയ പ്രണയമാണ് ‘ഒപ്പന’യുടെ ഇതിവൃത്തം.

മിഥുന്‍, പ്രണവ്, അതുല്യ, പോള്‍ വര്‍ഗീസ്, ഹുസൈന്‍ കോയ, ദിനേശ് ഇടത്തിട്ട, സാംസണ്‍, അഞ്ജലി, വിജയ കൃഷ്ണന്‍, ഗംഗ, അഭിലാഷ് കാളിപറമ്പില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ജോയല്‍ ജോണ്‍സ് ആണ്. ബ്ലൂ പ്ലാനറ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രസംയോജനം അജ്മല്‍ സാബുവും ഛായാഗ്രഹണം വിഷ്ണുപ്രസാദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here